സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ആരെ നിര്‍ത്തിയാലും ജെഡി-യു പിന്തുണയ്ക്കും : കെ.സി.ത്യാഗി
Friday, June 14, 2024 3:06 PM IST
പാറ്റ്ന:ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ആരെ നിര്‍ത്തിയാലും ജെഡി-യു പിന്തുണയ്ക്കുമെന്ന് ജെഡി-യു നേതാവ് കെ.സി.ത്യാഗി. ടിഡിയും ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയുവില്‍ നിന്നോ ടിഡിപിയില്‍ നിന്നോ ആയിരിക്കും പുതിയ സ്പീക്കര്‍ എന്ന ചില പ്രതിപക്ഷ നേതാക്കളുടെ വാദത്തെ ത്യാഗി തള്ളി. തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാണെന്നും മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും ത്യാഗി പറഞ്ഞു.
ജൂണ്‍ 26നാണ് പുതിയ ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ സ്ഥാനാര്‍ഥിയെ ബിജെപി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.