"പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്': കോഴിക്കോട്ട് കെ. മുരളീധരനുവേണ്ടി ഫ്ലക്സ്ബോർഡുകൾ
Friday, June 14, 2024 12:51 PM IST
കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ. മുരളീധരനുവേണ്ടി വീണ്ടും കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ്ബോർഡുകൾ.
കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സിൽ "ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് എഴുതിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്ലക്സുകൾ ഉയർന്നിരുന്നു. 'നയിക്കാൻ നായകൻ വരട്ടെ', 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ', 'നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' എന്നിങ്ങനെയായിരുന്നു ഫ്ളക്സുകളിലുണ്ടായിരുന്നത്.