കോളജിൽ സണ്ണി ലിയോണിന്റെ നൃത്തം; പ്രിൻസിപ്പലിനോട് വിശദീകരണം തേടി
Friday, June 14, 2024 7:21 AM IST
തിരുവനന്തപുരം: കാര്യവട്ടം എൻജിനിയറിംഗ് കോളജിൽ സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നൽകിയതിൽ കോളജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ അഞ്ചിനാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജിൽ സണ്ണി ലിയോണിന്റെ നൃത്ത-സംഗീത പരിപാടി നടത്താൻ തീരുമാനിച്ചത്.
പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി അനുമതി നിഷേധിക്കുകയായിരുന്നു. 20 ലക്ഷത്തോളം രൂപ കോളജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയെന്നും അതിനാൽ പരിപാടിക്ക് അനുമതി നൽകണമെന്നുമാണ് കോളജ് യൂണിയന്റെ ആവശ്യം.
ഏഴ് ദിവസം നീളുന്ന വാർഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സർവകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയന്റെ വിശദീകരണം. പക്ഷേ സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ല. പരിപാടി നടന്നില്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്.