മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​രാ​മ​തി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും അ​ജി​ത് പ​വാ​റി​നെ നേ​രി​ടാ​ന്‍ യു​ഗേ​ന്ദ്ര പ​വാ​റി​നെ ശ​ര​ദ് പ​വാ​ര്‍ രം​ഗ​ത്തി​റ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. അ​ജി​ത് പ​വാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ്രീ​നി​വാ​സ് പ​വാ​റി​ന്‍റെ മ​ക​നാ​ണ് യു​ഗേ​ന്ദ്ര പ​വാ​ര്‍.

ബാ​രാ​മ​തി ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ശ​ര​ദ് പ​വാ​റി​നൊ​പ്പം ബാ​രാ​മ​തി​യി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ യു​ഗേ​ന്ദ്ര പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ​വാ​ര്‍ കു​ടും​ബ​ത്തി​ല്‍ നി​ന്നും മ​റ്റൊ​രാ​ള്‍ കൂ​ടി രാ​ഷ്ട്രീ​യ രം​ഗ​ത്ത് ഇ​റ​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​ക​ൾ വ​രു​ന്ന​ത്.

നേ​ര​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​രാ​മ​തി​യി​ൽ മ​ത്സ​രി​ച്ച ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും യു​ഗേ​ന്ദ്ര സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ സു​നേ​ത്ര പ​വാ​റി​നെ​യാ​ണ് സു​പ്രി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.