പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു
Thursday, June 13, 2024 1:03 AM IST
ബംഗുളൂരു: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ കോടതി വിട്ടു. 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ ആന്റ് മജിസ്ട്രേറ്റ് (എസിഎംഎം) കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതി നേരത്തെ ജൂൺ 24 വരെ പ്രജ്വല്ലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് പ്രജ്വലിനെ ജൂൺ 10 ന് ബംഗളൂരു സെൻട്രൽ ജയിലിലേക്ക് അയച്ചു.
എഫ്ഐആർ നമ്പർ 2/2024 പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ അഭ്യർഥന പ്രകാരമാണ് പ്രജ്വലിനെ ജയിൽ അധികൃതർ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രത്യക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.