ജോസ് കെ. മാണിയ്ക്കെതിരേ പോസ്റ്റര്‍, പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍
Wednesday, June 12, 2024 10:29 PM IST
പാലാ: നഗരത്തില്‍ ജോസ് കെ. മാണിയ്ക്കെതിരായി പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോര്‍ഡ് കത്തിച്ച് കേരള കോണ്‍ഗ്രസ് എം. കൗണ്‍സിലര്‍മാര്‍. നഗരസഭയ്ക്ക് മുന്നില്‍ പാലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡാണ് പ്രതിഷേധപ്രകടനമായെത്തി കീറി കത്തിച്ചത്.
ജോസ് കെ. മാണിയ്ക്കും സിപിഎമ്മിനും മുദ്രാവാക്യം വിളിച്ചാണ് നഗരസഭാ വളപ്പില്‍ നിന്നും ഇവര്‍ ടൗണിലേയ്ക്കെത്തിയത്. നഗരസഭാ ചെയര്മാന് ഷാജു തുരുത്തന്റെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോര്‍ഡ് കീറി തീ കൊളുത്തിയത്.
ഈ കൗണ്‍സില്‍ തുടങ്ങിയതു മുതല്‍ നഗരസഭയ്ക്ക് അപമാനകരമായ രീതിയില്‍ തുടരുന്നയാളാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് ഷാജു തുരുത്തന് പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, ജോസിന് ബിനോ, പ്രവര്‍ത്തകരായ സുനില്‍ പയ്യപ്പള്ളി, ബിജു പാലൂപ്പടവന് എന്നിവരും നേതൃത്വം നല്കി.