കോംഗോയില്‍ ബോട്ട് മറിഞ്ഞ് 80 പേര് മരിച്ചു
Wednesday, June 12, 2024 9:41 PM IST
കിന്‍ഷാസ: മധ്യആഫ്രിക്കന്‍ രാജ്യമാസ കോംഗോയില്‍ ബോട്ട് മറിഞ്ഞു 80 പേര് മരിച്ചു. ക്വാ നദിയിലൂടെ സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.
തലസ്ഥാനമായ കിന്‍ഷാസയ്ക്ക് സമീപമാണ് അപകടം നടന്നത്. 100 ലധികം പേരുമായി സഞ്ചരിക്കുകയായിരുന്നു ബോട്ട്.
കോംഗോയുടെ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിയാണ് അപകടവിവരം അറിയിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് അറിയിച്ചു.