അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം രാജിവച്ചു
Wednesday, June 12, 2024 2:52 PM IST
ലക്നോ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം രാജിവച്ചു. കര്‍ഹാല്‍ നിയമസഭ മണ്ഡലത്തിലെ എംഎല്‍എ സ്ഥാനമാണ് രാജിവച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനൗജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് നിയമസഭാംഗത്വം ഒഴിഞ്ഞത്. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനൗജ് മണ്ഡലത്തില്‍ നിന്ന് അഖിലേഷ് വിജയിച്ചത്.
ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച അവധേഷ് പ്രസാദും എംഎല്‍എ സ്ഥാനം രാജിവച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മില്‍കിപൂരില്‍ നിന്നാണ് അവധേഷ് പ്രസാദ് വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവാണ് സമാജ് വാദി പാര്‍ട്ടിയും ഇന്ത്യ സഖ്യവും നടത്തിയത്. 2019ല്‍ അഞ്ച് സീറ്റുകളില്‍ മാത്രം വിജയിച്ച എസ്പി ഇത്തവണ 37 സീറ്റുകളിലാണ് വിജയം നേടിയത്. കോണ്‍ഗ്രസ് ആറ് സീറ്റുകളിലും വിജയിച്ചു.