കത്വയിൽ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു; ഒരു ഭീകരനെ വധിച്ചു
Wednesday, June 12, 2024 1:23 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. സെയ്ദ ഗ്രാമത്തിലെ ഒരു വീടിന് നേരെയുണ്ടായാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മേഖലയിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
മൂന്ന് ദിവസത്തിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.