പുതിയ മദ്യനയം ; ബാറുടമകളുമായി മന്ത്രി എം.ബി.രാജേഷ് ചർച്ച നടത്തും
Tuesday, June 11, 2024 9:39 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ സംബന്ധിച്ച് മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ കള്ളുഷാപ്പ് ലൈസൻസികളുമായും ട്രേഡ് യൂണിയൻ ഭാരവാഹികളുമായും ചർച്ചനടത്തി.
ബുധനാഴ്ച സംസ്ഥാനത്തെ ബാറുടമകളുമായും ഡിസ്ലറി ഉടമകളുമായും മന്ത്രി ചർച്ച നടത്തുമെന്ന് സൂചനകളുണ്ട്. അതിനിടെ ബാര്‍ കോഴ വിവാദത്തിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.
ബാർകോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം.ബി.രാജേഷിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചു.
വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്.