മും​ബൈ: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ആ​ന്ധ്ര പ്ര​ദേ​ശ് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും അ​തൃ​പ്ത​രാ​യ ആ​ത്മാ​ക്ക​ളാ​ണെ​ന്ന് ശി​വ​സേ​ന-യു​ബി​ടി നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. മൂ​ന്നാം മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ല്‍ ഇ​രു​വ​രും അ​തൃ​പ്ത​രാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി​യ​ത്.

പ്ര​ധാ​ന വ​കു​പ്പു​ക​ളൊ​ന്നും വി​ട്ടു​കൊ​ടു​ക്കാ​തെ ബി​ജെ​പി സ​ഖ്യ​ക​ക്ഷി​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും റാ​വ​ത്ത് കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി എ​ന്താ​യാ​ലും അ​തൃ​പ്ത​രാ​യ സ​ഖ്യ​ക​ക്ഷി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്ത​ണം എ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ശി​വ​സേ​ന-യു​ബി​ടി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്രമ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ടി​ഡി​പി​ക്കും ജെ​ഡി​യു​വി​നും ഒ​രു ക്യാ​ബി​ന​റ്റ് മ​ന്ത്രി സ്ഥാ​നം വീ​ത​വും ഒ​രു സ​ഹ​മ​ന്ത്രി സ്ഥാ​നം വീ​ത​വു​മാ​ണ് ല​ഭി​ച്ച​ത്. ജെ​ഡി​യു നേ​താ​വ് ല​ല​ന്‍ സിം​ഗി​ന് പ​ഞ്ചാ​യ​ത്ത് രാ​ജ്,ഫി​ഷ​റീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ടി​ഡി​പി​യു​ടെ രാം ​മോ​ഹ​ന്‍ നാ​യി​ഡു​വി​ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​മാ​ണ് ല​ഭി​ച്ച​ത്.