മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കൊല്ലപ്പെട്ടു
Tuesday, June 11, 2024 4:58 PM IST
ലൈലോംഗ്വൊ: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മലാവി പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്തില്‍ ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരുണ്ടായിരുന്നു.
ഇവർ സഞ്ചരിച്ച വിമാനം കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. മരിച്ചവരിൽ സോളോസ് ചിലിമിയുടെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും ഉൾപ്പെടും.
തലസ്ഥാനമായ ലോങ്വേയിൽനിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം റഡാറിന് നഷ്ടപ്പെടുകയായിരുന്നു.
മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. 2014മുതൽ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമി.