അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം രാജിവയ്ക്കും
Tuesday, June 11, 2024 4:32 PM IST
ലക്നോ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. കര്‍ഹാല്‍ മണ്ഡലത്തെയാണ് അഖിലേഷ് പ്രതിനിധാനം ചെയ്യുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കനൗജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച പശ്ച്ചാത്തലത്തിലാണ് നിയമസഭ അംഗത്വം രാജിവയ്ക്കുന്നത്. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനൗജില്‍ വിജയിച്ചത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതോടെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നു അഖിലേഷ് മാറും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ താന്‍ എംഎല്‍എ സ്ഥാനംരാജിവയ്ക്കുകയാണെന്ന് കനൗജിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് എസ്പി അധ്യക്ഷന്‍ പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷനേതാവിനെ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.