ഇ​ടു​ക്കി: മാ​ങ്കു​ളം അ​മ്പ​താം മൈ​ലി​ല്‍ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​റേ​ക്കു​ടി​യി​ല്‍ സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​യാ​ളും മ​ക​നും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മ​ക​ന്‍ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മകനെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നാ​ര്‍ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.