ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യി. മ​ലാ​വി പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

വി​മാ​ന​ത്തി​ല്‍ ചി​ലി​മ​യെ കൂ​ടാ​തെ മ​റ്റ് ഒ​മ്പ​ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. വി​മാ​നം ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

ത​ല​സ്ഥാ​ന​മാ​യ ലൈ​ലോം​ഗ്‌​വൊ​യി​ല്‍ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ട്ട വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം റ​ഡാ​റി​ന് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​നം രാ​വി​ലെ പ​ത്തി​ന് മു​സു​സു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​താ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മ​ലാ​വി പ്ര​സി​ഡ​ന്‍റ് ല​സാ​റ​സ് ച​ക്വേ​ര, ബ​ഹാ​മ​സി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര റ​ദ്ദാ​ക്കി.

വി​മാ​നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്രാ​ദേ​ശി​ക, ദേ​ശീ​യ സേ​ന​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ല​സാ​റ​സ് ച​ക്വേ​ര നി​ർ​ദേ​ശം ന​ൽ​കി.

വി​മാ​നം റ​ഡാ​റി​ൽ നി​ന്ന് പോ​യ​തു​മു​ത​ൽ വി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും ഇ​തു​വ​രെ പ​രാ​ജ​യ​പ്പെ​ട്ട​താ​യി സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.