സുരേഷ് ഗോപിക്ക് ടൂറിസം, ജോർജ് കുര്യന് ന്യൂനപക്ഷവും
Monday, June 10, 2024 8:05 PM IST
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേരളത്തിൽനിന്നും മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും രണ്ട് വകുപ്പുകളുടെ ചുമതല.
പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.
ജോര്‍ജ് കുര്യനു ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.