ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാ​മ​തും പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ന​രേ​ന്ദ്ര മോ​ദി​യെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യാ​ണ്. മൂ​ന്നാം വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​നേ​ഡിയ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു.


ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ള്‍ വ​ഷ​ളാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ട്രൂ​ഡോ മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച​ത്. പ​ര​സ്പ​ര ധാ​ര​ണ​യു​ടെ​യും ബ​ഹു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ന​ഡ​യു​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു ട്രൂ​ഡോ​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി​യാ​യി മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ, ഖാ​ലി​സ്ഥ​ന്‍ അ​നു​കൂ​ല നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ല്‍ ഇ​ന്ത്യ​യ്ക്ക് പ​ങ്കു​ണ്ടെ​ന്നു ട്രൂ​ഡോ ആ​രോ​പി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​ന്ത്യ ത​ള്ളി. പി​ന്നാ​ലെ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ക​നേ​ഡി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ‌​റി റി​പ്പോ​ര്‍​ട്ടി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ്ര​ക്രി​യ​ക​ള്‍​ക്കും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ വി​ദേ​ശ ഇ​ട​പെ​ട​ല്‍ ഭീ​ഷ​ണി ഇ​ന്ത്യ​യാ​ണെ​ന്ന് പ​റ​ഞ്ഞി​രിക്കുന്നു. ഖാ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് അ​പ്പു​റം ഇ​ന്ത്യ​ വി​ദേ​ശ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. 92 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ "ഇ​ന്ത്യ' എ​ന്ന് 44 ത​വ​ണ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.