ട്രോളിംഗ് നിരോധനം തുടങ്ങി; ലംഘിച്ചാൽ കർശന നടപടി
Monday, June 10, 2024 7:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.
മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂണ്‍ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്.