ഇ​ടു​ക്കി: മൂ​ന്നാ​റി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം. ചൊ​ക്ക​നാ​ട് സൗ​ത്ത് ഡി​വി​ഷ​നി​ല്‍ എ​ത്തി​യ ആ​ന​ക്കൂ​ട്ടം പ​ല​ച​ര​ക്ക് ക​ട ആ​ക്ര​മി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​യു​ടെ വാ​തി​ല്‍ ത​ക​ര്‍​ത്ത ആ​ന പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ച് പു​റ​ത്തി​ട്ടു. ആ​ന​ക​ള്‍ എ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​വ​രം അ​റി​ഞ്ഞ് ഇ​വി​ടെ​യ​ത്തി​യ ക​ട ഉ​ട​മ​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആ​ന​ക​ളെ തു​ര​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് 20-ാം ത​വ​ണ​യാ​ണ് ഇ​തേ ക​ട കാ​ട്ടാ​ന​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത്. സംഭവത്തിൽ വനംവകുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധത്തിലാണ്.