കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തന്റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കും
Sunday, June 9, 2024 12:07 PM IST
തൃശൂർ: ബസിടിച്ച് തകർന്ന ശക്തൻ തന്പുരാന്റെ പ്രതിമ ഗതാഗതവകുപ്പ് പുനഃസ്ഥാപിക്കും. കെഎസ്ആർടിസി ബസിടിച്ച് തകർന്നതിനാൽ അതിന്റെ പൂർണ ഉത്തരാവാദിത്വം ഗതാഗതവകുപ്പ് ഏറ്റെടുക്കുമെന്നും അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകിരക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെലിഫോണിലൂടെ അറിയിച്ചതായി മന്ത്രി കെ. രാജൻ പ്രതികരിച്ചു.
സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. തൃശൂർ നഗരത്തിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ് ആണ് പ്രതിമയ്ക്കുമേല്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മൂന്ന് പരിക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.