ബലാത്സംഗക്കേസിലെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമിച്ച എഎസ്ഐക്ക് സസ്പെൻഷൻ
Saturday, June 8, 2024 9:39 PM IST
പാലക്കാട്: ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി ദുരുപയോഗം ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൃത്താല പോലീസ് സ്റ്റേഷനിലെ എഎസ്ഐ കാജാഹുസൈനെയാണ് സസ്പെന്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ഇയാൾ യുവതിയുടെ പരാതിയിൽ പറയുന്ന വ്യക്തിയിൽനിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. തുടർന്ന് യുവാവ് നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവ നടപടിയെടുത്തത്.