മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
Saturday, June 8, 2024 7:49 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ ചോരയ്ക്ക് കൊതിക്കുന്ന ഒരുപാടാളുകൾ ചുറ്റുമുണ്ട്. അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറച്ചു കൂടി സൂഷ്മത മുഖ്യമന്ത്രി പറഞ്ഞതിൽ വേണമായിരുന്നു. ഒരു പുരോഹിതനെ കുറിച്ച് മുഖ്യമന്ത്രി പൊതുസഭയിൽ പറയുമ്പോൾ സൂക്ഷിച്ച് പറയുന്നതായിരുന്നു നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
ഇരിക്കുന്ന കസേര നോക്കി വേണം സംസാരിക്കാൻ. അല്ലാതെ ഞാൻ പറയുന്നത് പോലെ മുഖ്യമന്ത്രി പറഞ്ഞാൽ ശരിയാകുമോ എന്ന് വെള്ളാപ്പള്ലി ചോദിച്ചു.