ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ നി​തീ​ഷ് കു​മാ​റി​ന് ഇ​ന്ത്യ മു​ന്ന​ണി പ്ര​ധാ​ന​മ​ന്ത്രി പ​ദം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി. എ​ന്നാ​ൽ ഇ​ത് നി​തീ​ഷ് നി​ര​സി​ച്ചു​വെ​ന്നാ​ണ് ത്യാ​ഗി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ക​ൺ​വീ​ന​റാ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​വ​രി​ൽ നി​ന്നാ​ണ് ആ ​ഓ​ഫ​ർ ല​ഭി​ച്ച​ത്. അ​ദ്ദേ​ഹം അ​ത് നി​ര​സി​ച്ചു. ഞ​ങ്ങ​ൾ എ​ൻ​ഡി​എ​യ്‌​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ത്യാ​ഗി പ​റ​ഞ്ഞു.

നി​തീ​ഷ് കു​മാ​റു​മാ​യി അ​ത്ത​ര​ത്തി​ലു​ള്ള ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. സ​ഖ്യ​ത്തി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം പ്ര​തി​പ​ക്ഷ​ത്ത് തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.