ഹൈ​ദ​രാ​ബാ​ദ്: ഈ​നാ​ട് എം​ഡി​യും റാ​മോ​ജി ഫി​ലിം സി​റ്റി സ്ഥാ​പ​ക​നു​മാ​യ റാ​മോ​ജി റാ​വു (87) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഹൈ​​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ന്ധ്ര​യു​ടെ രാ​ഷ്ട്രീ​യ, മാ​ധ്യ​മ രം​ഗ​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​യാ​ണ് റാ​മോ​ജി. ഈ​നാ​ട്, ഇ​ടി​വി അ​ട​ക്ക​മു​ള്ള വ​ൻ​കി​ട മാ​ധ്യ​മ സ്ഥാപ​ന​ങ്ങ​ളു​ടെ ഉ​ട​മ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. നി​ർ​മാ​താ​വ്, വി​ദ്യാ​ഭ്യാ​സ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ, മാ​ധ്യ​മ സം​രം​ഭ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ്.

മാ​ർ​ഗ​ദ​ർ​ശി ചി​റ്റ് ഫ​ണ്ട്, ഈ​നാ​ട് ന്യൂ​സ്‌​പേ​പ്പ​ർ, ഇ​ടി​വി നെ​റ്റ്‌​വ​ർ​ക്ക്, ര​മാ​ദേ​വി പ​ബ്ലി​ക് സ്‌​കൂ​ൾ, പ്രി​യ ഫു​ഡ്‌​സ്, ക​ലാ​ഞ്ജ​ലി, ഉ​ഷാ​കി​ര​ൺ മൂ​വീ​സ്, മ​യൂ​രി ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ്, ഡോ​ൾ​ഫി​ൻ ഗ്രൂ​പ്പ് ഓ​ഫ് ഹോ​ട്ട​ൽ​സ് എ​ന്നി​വ​യാ​ണ് റാ​മോ​ജി റാ​വു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ൾ.

തെ​ലു​ങ്ക് സി​നി​മ​യി​ൽ നാ​ല് ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. പ​ത്ര​പ്ര​വ​ർ​ത്ത​നം, സാ​ഹി​ത്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്ക് 2016 ൽ ​പ​ത്മ​വി​ഭൂ​ഷ​ണ്‍ ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.