കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. കോഴിക്കോട് കോനാട് ബീച്ചിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കക്കോടി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യ തൊഴിലാളികളും ശ്രമിച്ചെങ്കിലും ശ്രമം വിഭലമായി.

വലിയ പൊട്ടിത്തെറിയോടെ തീ ആളി പടർന്നത് രക്ഷാപ്രവർത്തനം തടസപ്പെടുത്തി. തുടർന്ന് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.