ഈഴവർക്ക് നീതികിട്ടുന്നില്ല; ഇതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് വെള്ളാപ്പള്ളി
Friday, June 7, 2024 4:16 PM IST
എറണാകുളം: പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ പ്രകടമായതെന്നും അദ്ദേഹം വിമർശിച്ചു.
ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. ഈഴവർക്ക് നീതി കിട്ടുന്നില്ല. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചുവെന്നും നടേശൻ പറഞ്ഞു.