പിണറായി വിജയന്റെ ധാര്‍ഷ്ട്യം തിരിച്ചടിയായി; സുപ്രഭാതത്തില്‍ വിമര്‍ശനവുമായി സമസ്ത
Friday, June 7, 2024 9:34 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെ വിമര്‍ശിച്ച് ഇകെ വിഭാഗം സമസ്തയുടെ മുഖപത്രം സുപ്രഭാതം. മൂഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമം വരെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായതായി പത്രം ചൂണ്ടിക്കാട്ടുന്നു.
അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റേയും വക്താക്കളായി സിപിഎം നേതാക്കള്‍ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പോലീസ് രാജില്‍ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരയ്ക്കപ്പെട്ടു.തുടര്‍ തുടരണം നല്കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റിയെന്നും സുപ്രഭാതം പറയുന്നു.
ലീഗിനെ പുകഴ്ത്തിയും സുപ്രഭാതം രംഗത്തെത്തി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നാണ് മുഖപ്രസംഗത്തിലുന്ള്ളത്. സുപ്രഭാതം ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം എന്നത് ശ്രദ്ധേയമാണ്.