സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
Friday, June 7, 2024 6:01 AM IST
കൊച്ചി: നര്ത്തകന് ആര്.എല്‍.വി. രാമകൃഷ്ണനെതിരേ ജാതീയാധിക്ഷേപം നടത്തിയ കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ സത്യഭാമ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബു വിധി പറയുന്നത്.