അഞ്ചരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
Friday, June 7, 2024 5:42 AM IST
എറണാകുളം: കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പോലീസ് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്. അഞ്ചരക്കിലോ കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കിലോയ്ക്ക് 2500 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് കിലോയ്ക്ക് 25000 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.