ഓഹരി കുംഭകോണ ആരോപണം തള്ളി ബിജെപി
Thursday, June 6, 2024 11:44 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഓഹരി കുംഭകോണ ആരോപണം തള്ളി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിനേറ്റ പരാജയത്തില്‍ ആത്മ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് രാഹുൽ ആരോപണവുമായി രംഗത്ത് എത്തിയതെന്ന് ബിജെപി നേതാവ് പിയുഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ജൂലൈ നാലിന് നടന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.