തൃ​ശൂ​ർ: ഇ​ട​തു​വോ​ട്ടു​ക​ൾ പ്ര​തീ​ക്ഷി​ച്ച​ത് ല​ഭി​ച്ചി​ല്ലെ​ന്നും അ​ത് ബി​ജെ​പി​ക്കാ​ണ് പോ​യ​തെ​ന്നും അ​തെ​ങ്ങി​നെ സം​ഭ​വി​ച്ചു​വെ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തൃ​ശൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​ർ.

പ്ര​തീ​ക്ഷി​ച്ച ഇ​ട​തു​പ​ക്ഷ വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് പോ​യ​ത് അ​ത്ഭു​ത​പ്പെ​ടു​ത്തി. തൃ​ശൂ​രി​ൽ ന​ട​ന്ന​ത് ഏ​തു ത​രം ഡീ​ലാ​ണെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​യ​ണം.

2019-നെ ​അ​പേ​ക്ഷി​ച്ച് യു​ഡി​എ​ഫി​ന്‍റെ ഒ​രു ല​ക്ഷം വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യി​ട്ടു​ണ്ടെ​ന്നും ഇ​തെ​ങ്ങി​നെ പോ​യെ​ന്ന് പ്ര​താ​പ​ന​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.