ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജി സ്വീ​ക​രി​ച്ച രാ​ഷ്ട്ര​പ​തി കാ​വ​ൽ മ​ന്ത്രി​സ​ഭ തു​ട​രാ​ൻ നി​ര്‍​ദേ​ശം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​ൻ​ഡി​എ യോ​ഗം ചേ​രും. എ​ൻ​ഡി​എ മു​ന്ന​ണി​യി​ലു​ള്ള ടി​ഡി​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും ജെ​ഡി-​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ത​നി​ച്ച് ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ലും ടി​ഡി​പി, ജെ​ഡി-​യു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ.