ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടു​മെ​ത്തി കാ​ട്ടു​കൊ​മ്പ​ൻ മു​റി​വാ​ല​ൻ. രാ​വി​ലെ അ​റു​പ​തേ​ക്ക​ർ വി​ല​ക്ക് ഭാ​ഗ​ത്താ​ണ് മു​റി​വാ​ല​ൻ ഇ​റ​ങ്ങി​യ​ത്.

വീ​ടു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി​യ ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​കോ​പി​ത​നാ​യ മു​റി​വാ​ല​ൻ ആ​ളു​ക​ളു​ടെ നേ​രെ തി​രി​ഞ്ഞു. ഇ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു.

കു​റ​ച്ചു​നേ​രം പ്ര​ദേ​ശ​ത്തു നി​ല​യു​റ​പ്പി​ച്ച ആ​ന പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. സ്ഥ​ല​ത്ത് ആ​ർ​ആ​ർ​ടി​സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.