ബന്ദി സഞ്ജയ് കുമാർ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
Wednesday, June 5, 2024 1:25 AM IST
ഹൈദരാബാദ്: ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബന്ദി സഞ്ജയ് കുമാർ ചൊവ്വാഴ്ച തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും 2.25 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സഞ്ജയ് കുമാറിന് 5,85,116 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വി. രാജേന്ദർ റാവു 3,59,907 വോട്ടുകൾ നേടി.
തെലങ്കാനയിലെ ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്ന സഞ്ജയ് കുമാർ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കരിംനഗറിൽ നിന്ന് 89,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.