ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ഇൻഡോറിലെ ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി
Wednesday, June 5, 2024 12:38 AM IST
ഭോപ്പാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ഇൻഡോറിലെ ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി. ഇൻഡോറിൽ നിന്നുള്ള സിറ്റിംഗ് എംപിയായ അൽവാനി 12,26,751 വോട്ടുകൾ നേടുകയും എതിരാളിയായ ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയിനെ 51,659 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് ബാം ബിജെപിയുമായുണ്ടാക്കിയ രഹസ്യ ധാരണയെ തുടർന്ന് പത്രിക പിൻവലിച്ചിരുന്നു. ഇതോടെ സ്ഥാനാർഥിയില്ലാതായ കോൺഗ്രസ് നോട്ടക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. 2,18,674 വോട്ടാണ് നോട്ടക്ക് വീണത്.
ശങ്കർ ലാൽവാനി 12,26,751 വോട്ട് നേടിയപ്പോൾ നോട്ടക്കും പിന്നിൽ 51,659 വോട്ടോടെ ബിഎസ്പിയുടെ സഞ്ജയ് മൂന്നാം സ്ഥാനത്തെത്തി. ലാൽവാനിയുടെ നേട്ടം രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയമാണെന്ന് ഒരു ബിജെപി നേതാവ് അവകാശപ്പെട്ടു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലാൽവാനി വിജയകരമായ അരങ്ങേറ്റമാണ് നട
ത്തിയത്. ശങ്കർ ലാൽവാനിക്ക് പിന്നിൽ അസമിലെ ധുബ്രിയിൽനിന്ന് ജനവിധി തേടിയ കോൺഗ്രസിലെ റാകിബുൽ ഹുസൈനാണ് ഭൂരിപക്ഷത്തിൽ രണ്ടാമൻ.
9,92,149 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. റാകിബിന് 14,46,680 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡി.എഫ്) നേതാവ് മുഹമ്മദ് ബദറുദ്ദീൻ അജ്മലിന് ലഭിച്ചത് 4,54,531 വോട്ടാണ്.