ആറ്റിങ്ങലിൽ റീ കൗണ്ടിംഗ്
Tuesday, June 4, 2024 7:01 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ച ആറ്റിങ്ങൾ മണ്ഡലത്തിൽ റീ കൗണ്ടിംഗ്. ഇടതു മുന്നണിയുടെ ആവശ്യത്തെ തുടർന്നു പോസ്റ്റ് വോട്ടുകളാണ് വീണ്ടും എണ്ണുന്നത്.
ശക്തമായ ത്രികോണ മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് 1708 വോട്ടുകൾക്കാണ് ജയിച്ചത്.
പലതവണ ലീഡ് നില മാറിമറിഞ്ഞിരുന്ന ആറ്റിങ്ങലിൽ ഇടുതു സ്ഥാനാർഥി വി. ജോയിയുടെയും എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെയും കനത്ത വെല്ലുവിളി മറികടന്നാണ് യുഡിഎഫ് വിജയിച്ചത്.