വാ​രാ​ണ​സി: വാ​രാ​ണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പി​ന്നി​ൽ. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ജ​യ് റാ​യ് ആ​ണ് ലീ​ഡ് നി​ല​നി​ർ​ത്തു​ന്ന​ത്. 5,727 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് മോ​ദി​ക്ക് ഇതുവരെ നേ​ടാ​നാ​യ​ത്. യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​മാ​യാ​ണ് മു​ന്നേ​റു​ന്ന​ത്.

ഹിന്ദു വിശ്വാസത്തിന്‍റെ ആത്മീയ തലസ്ഥാനമായി കരുതുന്ന വാ​രാ​ണസിയില്‍ നിന്ന് നരേന്ദ്ര മോദി മൂന്നാം തവണയാണ് മത്‌സരിക്കാനിറങ്ങിയത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മോദി വലിയഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

അ​യോ​ധ്യ​ക്ഷേ​ത്രം നി​ല​നി​ൽ​ക്കു​ന്ന ഫൈ​സ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലും ബി​ജെ​പി പി​ന്നി​ലാ​ണ്. ഇ​വി​ടെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. എന്നാൽ ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎയും ഇന്ത്യാ സഖ്യവും ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്.