മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
Tuesday, June 4, 2024 12:40 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ തെക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കുള്ളിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു.
സാന്റോ ഡൊമിംഗോ അർമെന്റ് നഗരത്തിൽ നിന്നും മത്സരിച്ച യോനിസ് ബാനോസ്, അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീട്ടിൽ വച്ച് കൊല്ലപ്പെട്ടതായി ഒക്സാക്ക സ്റ്റേറ്റ് ഉദ്യോഗസ്ഥൻ ജീസസ് റൊമേറോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.