എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സോണിയ ഗാന്ധി
Monday, June 3, 2024 8:21 PM IST
ന്യൂഡൽഹി: എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി. യഥാർഥ ഫലം എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും സോണിയ പറഞ്ഞു.
എക്സിറ്റ് പോളല്ല, നടന്നത് മോദി പോളാണെന്ന് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെ വന്ന എക്സിറ്റ് പോൾ പ്രവചനം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.