ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; യുവാവ് പിടിയിൽ
Monday, June 3, 2024 1:40 AM IST
ബാരിപദ: ഒഡീഷയിൽ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയം വീട്ടിൽ തനിച്ചായിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മയൂർഭഞ്ജ് ജില്ലയിലെ കുലിയാന പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
23 കാരനായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ ഒരു നദിക്ക് സമീപം കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. പിന്നീട് അവർ ഇയാളെ പോലീസിന് കൈമാറി.
ഐപിസി സെക്ഷൻ 376 എബി (ബലാത്സംഗം), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.