ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന് ഗംഭീർ
Sunday, June 2, 2024 8:26 PM IST
ദുബായി: ദേശീയ ക്രിക്കറ്റ് ടീമിന പരിശീലിപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയ ബഹുമതി വേറെയില്ലെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി ഗംഭീറിനെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ നമ്മള് 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഗംഭീര്‍ പ്രതികരിച്ചു.
ഇന്ത്യ ലോകകപ്പ് നേടാന്‍ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 140 കോടി ഇന്ത്യക്കാരാണ് ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കാന്‍ സഹായിക്കുന്നത്. ഞങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുമ്പോള്‍, എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാർഥിക്കുമ്പോള്‍ ഇന്ത്യ ലോകകപ്പ് നേടുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.