വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
Sunday, June 2, 2024 9:58 AM IST
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരില്‍ മുത്തച്ഛനെ കൊച്ചുമകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേശവന്റെ കൊച്ചുമകന് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിലുള്ള പ്രകോപനത്തില്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.