ഷാർജയിൽ സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം
Saturday, June 1, 2024 9:52 PM IST
ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. ഷാര്‍ജ വ്യവസായ മേഖല 6-ലെ ഉപയോഗിച്ച കാറുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 3.05നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.