ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശന്പളം കൊള്ളയടിക്കുന്നതിന് തുല്യം: രമേശ് ചെന്നിത്തല
Saturday, June 1, 2024 8:13 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളത്തിൽ നിന്നും അവരുടെ സമ്മതം കൂടാതെ നിശ്ചിത തുക നിക്ഷേപമായി പിടിച്ചുവയ്ക്കാനുള്ള ജീവാനാന്ദം പദ്ധതി ജീവനക്കാരുടെ ശന്പളം കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കോണ്ഗ്രസ് പ്രവർത്ത സമിതി അംഗം രമേശ് ചെന്നിത്തല.
ജീവനക്കാർ ജോലി ചെയ്യുന്ന ശന്പളം കൈക്കലാക്കാനുള്ള വളഞ്ഞ വഴിയാണ് ജീവനാന്ദം പദ്ധതി. ജീവനക്കാർതന്നെ തങ്ങളുടെ സേവിംഗ്സ്, പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ പല പദ്ധതികളിൽ നിക്ഷേപിക്കുന്നുണ്ട്.
ജീവനക്കാരുടെ കാര്യത്തിൽ അവർക്കില്ലാത്ത ആശങ്ക സർക്കാരിന് വേണ്ട. ഇത് ഒരു തരം സിപിമ്മിന്റെ ബക്കറ്റ് പിരിവുപോലെയായിപ്പോയി. ഈ നിർബന്ധിത പിരിവ് പദ്ധതിയിൽനിന്നും സർക്കാർ പിൻവാങ്ങണം.
നിരുത്തരവാദപരമായ ആസൂത്രണംമൂലം സാന്പത്തികമായി നട്ടം തിരിയുന്ന സർക്കാർ ഇത്തരം തട്ടിപ്പുപദ്ധതികൊണ്ടൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.