തൃപ്പൂണിത്തുറയിൽ വൻ ലഹരിവേട്ട; നഴ്സിംഗ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ പിടിയിൽ
Saturday, June 1, 2024 6:24 PM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. സംഭവത്തിൽ നഴ്സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്.
പോലീസ് പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കരിങ്ങാച്ചിറ ഭാഗത്ത് വച്ച് പോലീസ് ഇവരുടെ വാഹനത്തെ കൈകാണിച്ചുവെങ്കിലും ഇവർ നിർത്താതെ പോയി. തുടർന്ന് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളുരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് പിടിയിലായ വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പോലീസിന് നല്കിയ മൊഴി.