കൊ​ച്ചി: പൂ​ക്കോ​ട് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. കേ​സി​ലെ 19 പ്ര​തി​ക​ള്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സി​ബി​ഐ​യു​ടെ എ​തി​ര്‍​പ്പ് ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ന​ട​പ​ടി.

കേ​സി​ന്‍റെ വി​ചാ​ര​ണ ക​ഴി​യും​വ​രെ പ്ര​തി​ക​ള്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്, സം​സ്ഥാ​നം വി​ട്ട് പോ​ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് തങ്ങളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും 60 ദി​വ​സ​ത്തി​ല്‍ അ​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും കാ​ട്ടി​യാ​ണ് പ്ര​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സാ​ക്ഷി​മൊ​ഴി​ക​ള്‍ മാ​ത്ര​മു​ള്ള കേ​സാ​യ​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സാ​ധ്യ​യു​ണ്ടെ​ന്നാ​യി​രു​ന്നു വാ​ദം.

സി​ദ്ധാ​ര്‍​ഥ​ന്‍ ക്രൂ​രമ​ര്‍​ദ​ന​ത്തി​നി​ര​യാ​യെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ന്ന സി​ദ്ധാ​ര്‍​ഥ​ന്‍റെ അ​മ്മ​യും കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ പ്രാ​യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.