വാ​ഴൂ​ർ സോ​മ​ന് ആ​ശ്വാ​സം; പീ​രു​മേ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
വാ​ഴൂ​ർ സോ​മ​ന് ആ​ശ്വാ​സം; പീ​രു​മേ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
Friday, May 31, 2024 12:04 PM IST
ഇ​ടു​ക്കി: പീ​രു​മേ​ട് തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ൽ സി​പി​ഐ എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ന് ആ​ശ്വാ​സം. എം​എ​ൽ​എ‍​യു​ടെ വി​ജ​യം ചോ​ദ്യം​ചെ​യ്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​റി​യ​ക് തോ​മ​സ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ർ​ജി​യി​ലെ വാ​ദ​ങ്ങ​ൾ നി​രാ​ക​രി​ച്ചു കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യ സിം​ഗി​ൾ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, വി​ധി നി​രാ​ശാ​ജ​ന​ക​മെ​ന്ന് സി​റി​യ​ക് തോ​മ​സ് പ്ര​തി​ക​രി​ച്ചു. വി​ധി​പ്പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വെ​ച്ചാ​ണ് വാ​ഴൂ​ര്‍ സോ​മ​ന്‍റെ സ​ത്യ​വാം​ഗ്‌​മൂ​ലം എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​ക്ഷേ​പം. വാ​ഴൂ​ര്‍ സോ​മ​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

അ​പൂ​ര്‍​ണ​മാ​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക അം​ഗീ​ക​രി​ച്ച ന​ട​പ​ടി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. സം​സ്ഥാ​ന വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ​യാ​ണ് വാ​ഴൂ​ര്‍ സോ​മ​ന്‍ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത്. ഇ​ത് ഇ​ര​ട്ട​പ​ദ​വി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നു​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​ക്ഷേ​പം.


ബാ​ധ്യ​ത​ക​ളും വ​രു​മാ​ന​വും സം​ബ​ന്ധി​ച്ച്‌ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യ്‌​ക്കൊ​പ്പ​മു​ള്ള സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ല്‍ നി​ന്ന് മ​റ​ച്ചു​വെ​ച്ചു​വെ​ന്നും ഇ​ത് 2002ലെ ​സു​പ്രിം​കോ​ട​തി​ വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ എ​ല്ലാ കോ​ള​ങ്ങ​ളും പൂ​രി​പ്പി​ക്കാ​തി​രി​ക്കു​ന്ന​ത് സ​മ്മ​തി​ദാ​യ​ക​ന്‍റെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തി​ന് വി​രു​ദ്ധ​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച എ​തി​ര്‍​പ്പു​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അം​ഗീ​ക​രി​ച്ച​ത് എ​ന്നും സി​റി​യ​ക് തോ​മ​സ് വാ​ദി​ച്ചി​ട്ടു​ണ്ട്.
Related News
<