സൂര്യാഘാതം; അലഹബാദില്‍ പെരുമ്പാവൂര്‍ സ്വദേശി മരിച്ചു
Friday, May 31, 2024 9:30 AM IST
ലക്നോ: സൂര്യാഘാതമേറ്റ് അലഹബാദില്‍ മലയാളി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്(58) ആണ് മരിച്ചത്. ഹിമാലയന്‍ യാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് സംഭവം.
കപ്പല്‍ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിലും മറ്റും ജോലിക്ക് പോയിരുന്നു. മാസങ്ങളായി തീര്‍ഥാടകസംഘത്തിനൊപ്പം യാത്ര ചെയ്ത് വരികയായിരുന്നു.
മൃതദേഹം അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.