ഗെയിമിംഗ് സോൺ ദുരന്തം; നാല് സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
Friday, May 31, 2024 12:40 AM IST
അഹമ്മദാബാദ്: രാജ്കോട്ട് ഗെയിം സോണിൽ 27 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിംഗ് ഓഫീസർ (ടിപിഒ) ഉൾപ്പെടെ നാല് സർക്കാർ ഉദ്യോഗസ്ഥരെ രാജ്കോട്ട് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടൗൺ പ്ലാനിംഗ് ഓഫീസർ എംഡി സാഗതിയ, അസിസ്റ്റന്റ് ടൗൺ പ്ലാനിംഗ് ഓഫീസർമാരായ മുകേഷ് മക്വാന, ഗൗതം ജോഷി, കലവാഡ് റോഡ് ഫയർ സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഓഫീസർ രോഹിത് വിഗോറ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
ആവശ്യമായ അനുമതികളില്ലാതെ ഗെയിം സോൺ പ്രവർത്തിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തു. രണ്ട് പോലീസുകാരും ഇവരിൽ ഉൾപ്പെടുന്നു.