കസ്റ്റംസിന്റെ പിടിയിലായത് മുന്‍ സ്റ്റാഫ്, ഇപ്പോള്‍ പാര്ട്ടൈമായി തുടരുന്നു: തരൂര്‍
Thursday, May 30, 2024 9:48 AM IST
ന്യൂഡല്‍ഹി: സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പിടികൂടിയ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
72 വയസുള്ള ശിവകുമാറിന് നിലവില്‍ ഡയാലിസിസ് അടക്കം ചെയ്യേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്പാര്ട്ടൈം സ്റ്റാഫായി നിലനിര്ത്തിയിരിക്കുകയായിരുന്നെന്നും തരൂര്‍ പ്രതികരിച്ചു.
ശിവകുമാര്‍ പിടിയിലായ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തരൂര്‍ പ്രതികരിച്ചു.
തരൂരിന്റെ സഹായി ശിവകുമാറും കൂട്ടാളിയുമാണ് കസ്റ്റംസിന്റെ പിടിയിലായത്. 500 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്ന് കണ്ടെത്തിയതെന്നാണ് കസ്റ്റംസ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.